തിരുവനന്തപുരം: മെട്രോ റെയിലിന് വേണ്ടി തന്റെ ഉടമസ്ഥതയിലുള്ള ശീമാട്ടിയുടെ സ്ഥലം സൗജന്യമായി നൽകാൻ തയ്യാറായിരുന്നെന്ന് ആവർത്തിച്ച് ബീനാ കണ്ണൻ. പാർക്കിംഗ് സ്പേസ് മാത്രമാണ് പകരമായി താൻ ആവശ്യപ്പെട്ടത്. എന്നാൽ ഒരു ഒത്തു തീർപ്പിനും മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറായില്ലെന്ന് ബീന വെളിപ്പെടുത്തി. ഇത്രയും നാൾ രക്തം വെള്ളമാക്കി ഉണ്ടാക്കിയ സ്ഥലം എടുത്തുകൊണ്ട് പോകുമ്പോൾ നമുക്ക് എൻട്രിയുമില്ല പാർക്കിംഗുമില്ല. താൻ ബീനാ കണ്ണൻ ആയതാണ് ഏറ്റവും വലിയ തെറ്റെന്ന് അവർ പറയുന്നു.
ബീനാ കണ്ണന്റെ വാക്കുകൾ-
”ആ കേസ് ഇപ്പോഴും കോടതിയിലാണ്. നിങ്ങളുടെ വീട്ടിലെ 32 സെന്റ് നടുവിലൂടെ മുറിഞ്ഞുപോയാൽ നിങ്ങൾ വെറുതേ ഇരിക്കോ? ആ സ്ഥലം ഇന്ന് മെട്രോയുടെ പാർക്കിംഗ് ഏരിയ ആണ്. ഇപ്പോൾ ഓരോ സെന്റ് പോയപ്പോൾ പലരും ചാടി വന്നല്ലോ? ഞങ്ങൾ രക്തം വെള്ളമാക്കി ഉണ്ടാക്കിയതാണ്. മെട്രോ റെയിലിന് സ്ഥലം ഫ്രീ ആയിട്ട് കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. പക്ഷേ അവർക്കത് മനസിലായില്ല. ഇന്നതിൽ പശ്ചാത്തപിക്കുന്നവർ ഉണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഒന്നരക്കൊല്ലം മെട്രോയിൽ പോയിരുന്ന് കണ്ണീരൊഴുക്കിയിട്ടുണ്ട്. ഒന്നും രണ്ടുമല്ല അറുന്നൂറ് പ്രാവശ്യം. റെയിൽവേ റൂൾ ആണ് ഞങ്ങൾ ഫോളോ ചെയ്യുന്നതെന്നായിരുന്നു അവരുടെ പക്ഷം. ആർക്കും അറിയത്തില്ല റെയിൽവേ റൂൾ പറഞ്ഞുതരാൻ. എന്തുസംഭവിച്ചാലും ഉത്തരവാദിത്തം ശീമാട്ടിക്ക് ആയിരിക്കുമെന്നാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ മെട്രോ വന്നിടിച്ച് ശീമാട്ടിയുടെ കെട്ടിടത്തിന് എന്തെങ്കിലും സംഭവിച്ചാൽ അതിന് മെട്രോ റെയിൽ ഉത്തരവാദികളായിരിക്കില്ല. ശീമാട്ടി സ്വയം നന്നാക്കിക്കോണം എന്നായിരുന്നു അവർ പറഞ്ഞുകൊണ്ടിരുന്നത്. മെയിൻ റോഡിൽ നിന്ന് എൻട്രൻസ് പോലും തരില്ലെന്ന് പറഞ്ഞു.
ലാൻഡ് ഫ്രീ ആയിതരാം, കാർ പാർക്കിംഗ് അനുവദിച്ചാൽ മാത്രം മതിയെന്നാണ് ഞാൻ പറഞ്ഞത്. അത് സമ്മതിച്ചില്ല. മെട്രോയുടെ താഴെ വണ്ടി നിറുത്താനെ പറ്റില്ലെന്നു പറഞ്ഞു. ലോറികൾ കിടക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ മറുപടിയില്ല. എന്റെ അടുത്തുള്ള കെട്ടിടത്തിന് എലിവേറ്റർ വരെ വയ്ക്കാൻ അനുമതി കൊടുത്തു. അപ്പോൾ ഞാൻ ആരാ?
ഓരോ സർക്കാർ ഉദ്യോഗസ്ഥന്റെയും മുന്നിൽ പോയി ദക്ഷിണ വയ്ക്കാൻ എനിക്ക് ആവതില്ല. കള്ള് വല്ലോം വിറ്റിരുന്നേ കൊണ്ട് കൊടുക്കാമായിരുന്നു. ഓരോ സർക്കാര് വരുമ്പോഴും അവരുടെ കാൽ പിടിക്കാൻ പറ്റില്ലല്ലോ? ഇത്രയും നാൾ രക്തം വെള്ളമാക്കി ഉണ്ടാക്കിയ സ്ഥലം നടുക്കൂടെ എടുത്തുകൊണ്ട് പോകുമ്പോൾ നമുക്ക് എൻട്രിയുമില്ല പാർക്കിംഗുമില്ല. ഞാൻ ബീനാ കണ്ണൻ ആയതാണ് ഏറ്റവും വലിയ തെറ്റ്.”