കേന്ദ്രത്തിൽ വോട്ട് കൊള്ളയ്ക്ക് നേതൃത്വം നൽകുന്നത് ബി.ജെ.പിയാണെങ്കിൽ കേരളത്തിൽ അത് നടത്തുന്നത് സി.പി.എം ആണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. മുൻ എംഎൽഎ എൻ.ജി ചാക്കോ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർ ജാഗ്രതയോടെ വോട്ടർപട്ടിക പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം നടത്തുന്ന കള്ളക്കളികൾ കണ്ടെത്തി പരിഹാരം ഉണ്ടാക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

തൃശൂരിൽ നടത്തിയ കള്ളവോട്ട് ചേർക്കലിന് നേതൃത്വം നൽകിയവരെ കണ്ടെത്തി നിയമപരമായ നടപടികൾ സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

