ആലപ്പുഴ: ലീഗിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. മുസ്ലിം ലീഗിൽ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നുവെന്നും ഇതിൽ മുസ്ലിം ലീഗ് നേതൃത്വം അറിഞ്ഞോ അറിയാതെയോ വീഴുന്നുവെന്നുമാണ് സജി ചെറിയാന്റെ വിമര്‍ശനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
മുസ്ലിം ലീഗിനകത്ത് തിരുത്തൽ പ്രക്രിയ ഉണ്ടാവണം. പാണക്കാട് തങ്ങളെ മുഖ്യമന്ത്രി അപമാനിച്ചിട്ടില്ല. ലീഗിന്റെ സംസ്ഥാന അധ്യക്ഷനെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. ലീഗിന്റെ ഇപ്പോഴത്തെ നേതൃത്വം തെറ്റായ ദിശയിൽ പോകുന്നു. അതിനെയാണ് വിമർശിച്ചതെന്നാണ് സജി ചെറിയാന്റെ വിശദീകരിക്കുന്നത്. ജാതീയമായ ചേരിതിരിവ് ഉണ്ടാക്കാൻ തെരഞ്ഞെടുപ്പിൽ ശ്രമം നടത്തുന്നുവെന്നും സജി ചെറിയാൻ വിമര്‍ശിക്കുന്നു. മനുഷ്യനെ വ്യത്യസ്ത ചേരിയിലാക്കി വോട്ട് നേടാനുള്ള ശ്രമമാണ് നടത്തുന്നത്. എസ്ടിപിഐയും ജമാഅത്തെ ഇസ്ലാമിയും തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്നവർ അവരെ അകറ്റിനിർത്താൻ മുസ്ലിംലീഗ് തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.