ദോഹ: തീയും പുകയുമായി റോഡിൽ ഷോ കാണിച്ച ആഡംബര കാർ പിടിച്ചെടുത്ത് ജെ സി ബി ഉപയോഗിച്ച് തവിടുപൊടിയാക്കി ഖത്തർ അധികൃതർ. റോഡിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അപകടകരമായ ഡ്രൈവിംഗ് നടത്തിയതിനാണ് കാർ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചതെന്ന് ഖത്തർ അധികൃതർ അറിയിച്ചു. ഇതിന്റെ വീഡിയോയും എക്സിൽ പങ്കുവച്ചിട്ടുണ്ട്. റോഡിൽ ഇത്തരം പരാക്രമം നടത്തുന്നവർക്കെതിരെ ഇത്തരം ശക്തമായ നടപടികളാണ് വേണ്ടതെന്നാണ് പലരും കമന്റുകൾ കുറിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130