കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്ന മകൾ ആശ ലോറൻസിന്റെ ഹർജി ഹെെക്കോടതി തള്ളി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ഹെെക്കോടതി ശരിവച്ചു. ഹെെക്കോടതി ഡിവിഷൻ ബെഞ്ചണ് ഹർജിയിൽ വിധി പറഞ്ഞത്.
ഇതേ ആവശ്യത്തിൽ മറ്റൊരു മകൾ സുജാത ബോബൻ നൽകിയ ഹർജിയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ച് തള്ളി. എംഎം ലോറൻസിന്റെ മൃതദേഹം വെെദ്യപഠനത്തിനായി വിട്ടു നൽകാണമെന്ന ഹെെക്കോടതി സിംഗിൽ ബെഞ്ച് വിധിക്കെതിയാണ് പെൺമക്കൾ ഹെെക്കോടതി ഡിവിഷണൽ ബെഞ്ചിനെ സമീപിച്ചത്. സെപ്തംബർ 21ന് അന്തരിച്ച മുതിർന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഹർജി തള്ളിയ പശ്ചാത്തലത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ സാവകാശം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഈ വിഷയത്തിൽ നിയമപ്രശ്നങ്ങൾ കുറെ ആയെന്നും ഇനിയെങ്കിലും ഇതിന് ഒരു അവസാനമുണ്ടാകണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. വിധി നടപ്പാക്കുന്നതിന് സ്റ്റേ വേണമെന്ന് ആവശ്യപ്പെടാമെങ്കിലും അത് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. മൂന്ന് മാസത്തോളമായി മോർച്ചറിൽ സൂക്ഷിച്ചിരിക്കുന്ന എംഎം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ ഇതോടെ അന്തിമ തീരുമാനമായി എന്നാണ് കരുതുന്നത്.