കൊച്ചി: എറണാകുളം എരൂരിൽ അപകടത്തിൽ നവവരൻ മരിച്ചു. കോട്ടയം ബ്രഹ്മമംഗലം സ്വദേശി വിഷ്ണുവാണ് (31) മരിച്ചത്. അപകടത്തിൽ ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. തൃപ്പൂണിത്തുറയിൽ നിന്ന് ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടമുണ്ടായത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ദമ്പതികൾ സ്കൂട്ടറിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നാണ് വിവരം. ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. വിഷ്ണു സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഭാര്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം ഒന്നാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും എറണാകുളം നഗരത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ്.