ന്യൂഡല്‍ഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി. രാഹുല്‍ ഗാന്ധി എംപിമാരെ കയ്യേറ്റം ചെയ്യുകയും വനിതാ അംഗത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടി വധശ്രമത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ കാരണം രണ്ട് ലോക്സഭാ അംഗങ്ങള്‍ക്ക് പരിക്കേറ്റുവെന്നും അതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അഭിപ്രായപ്പെട്ടു. സഭയില്‍ ഒരു ഗുണ്ടയെപ്പോലെയാണ് രാഹുല്‍ പെരുമാറിയതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും പറഞ്ഞു.
സെക്ഷന്‍ 109, 115, 117, 121, 125, 351 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ബിജെപി പരാതി നല്‍കിയിരിക്കുന്നത്. ഇന്ന് പാര്‍ലമെന്റിലുണ്ടായ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം രാഹുലാണെന്നും പരാതിയില്‍ ബിജെപി ആരോപിക്കുന്നുണ്ട്. നാഗാലാന്‍ഡില്‍ നിന്നുള്ള ബിജെപിയുടെ വനിതാ എംപി ഫാംഗ് നോന് കൊന്യാക് ആണ് രാഹുലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഒരു കാരണവുമില്ലാതെ രാഹുല്‍ തട്ടിക്കയറുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തിലാണ് രാഹുല്‍ ഗാന്ധി പെരുമാറിയതെന്നും കൊന്യാക് ചൂണ്ടിക്കാണിച്ചു. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ബിജെപിയുടെ കേന്ദ്രമന്ത്രിമാരും വനിതാ എംപി ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ ഉന്നയിക്കുന്നതെന്നും സഭയില്‍ നടക്കുന്നത് രാഹുല്‍ ഗാന്ധിയെ കരുതിക്കൂട്ടി അപമാനിക്കാനുള്ള നീക്കങ്ങളാണെന്നും രാഹുലിന്റെ സഹോദരിയും വയനാട് എംപി യുമായ പ്രിയങ്ക ഗാന്ധി തിരിച്ചടിച്ചു.