കിംഗ്സ്റ്റൺ : കരീബിയൻ രാജ്യമായ ജമൈക്കയിൽ ഇന്ത്യക്കാരനെ കൊള്ളക്കാർ വെടിവച്ചു കൊന്നു. തമിഴ്നാട് തിരുനെൽവേലിക്ക് സമീപമുള്ള മീനാക്ഷിപുരം സ്വദേശിയായ വിഘ്നേഷ് നാഗരാജൻ (31) ആണ് കൊല്ലപ്പെട്ടത്. ഒരു സൂപ്പർമാർക്കറ്റിലായിരുന്നു വിഘ്നേഷിന് ജോലി. സൂപ്പർമാർക്കറ്റ് കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ വിഘ്നേഷിനെ കൊലപ്പെടുത്തുകയായിരുന്നു. വിഘ്നേഷിന്റെ സഹപ്രവർത്തകരായ രണ്ട് തമിഴ്നാട് സ്വദേശികൾക്ക് ഗുരുതര പരിക്കേറ്റെന്നാണ് വിവരം. വിഘ്നേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം അധികൃതരുടെ സഹായം തേടി.