ദില്ലി: സിപിഐയിൽ പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്നും ജനറൽ സെക്രട്ടറിക്കും ഇത് ബാധകമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

താൻ സിപിഐ ജനറൽ സെക്രട്ടറി ആകുമോയെന്ന് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രായപരിധി പാര്‍ട്ടി
കോണ്‍ഗ്രസിന്റെ തീരുമാനമാണെന്നും അത് വ്യക്തികള്‍ക്കായി മാറ്റാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഡി രാജ സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്നതാണ് കേരള ഘടകത്തിന്റെ നിലപാടെന്ന സൂചനയാണ് പ്രായപരിധി വ്യക്തികള്‍ക്കുവേണ്ടി മാറ്റാനാകില്ലെന്ന ബിനോയ് വിശ്വത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

