
കൊല്ലം: ഈസ്റ്ററിനോട് അനുബന്ധിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ ചിത്രം വാട്സാപ്പിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി.

സുരേഷ് ഗോപിയുടെ മുഖം വെട്ടി മറ്റൊരു ചിത്രത്തിൽ ചേർത്താണ് വാട്സാപ്പിൽ പ്രചരിപ്പിച്ചത്. സംഭവത്തിൽ കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർക്കെതിരെയാണ് യുവമോർച്ച പരാതി നൽകിയത്.
ക്രെെസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ വി ആർ ഫ്രണ്ട്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചിത്രം പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന് പരാതി നൽകിയത്.