ജയ്പൂർ: രാജസ്ഥാനിൽ നടന്ന വൻ കാറപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ. എസ് യുവിയാണ് അപകടത്തിൽപ്പെട്ടത്. എട്ടുതവണ മറിഞ്ഞെങ്കിലും കാറിലുണ്ടായിരുന്ന അഞ്ച് പേർക്കും ഒരു പോറൽ പോലും ഏറ്റില്ല.
രാജസ്ഥാനിലെ നാഗൗർ നഗരത്തിലെ ബിക്കാനീർ റോഡിൽ വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. അമിത വേഗതയിലായിരുന്നു കാർ. നിയന്ത്രണം നഷ്ടപ്പെട്ട് എട്ടോളം തവണ കാർ ഷോറൂമിന് മുന്നിൽ തലകീഴായി മറിഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
അപകടം നടന്നുകൊണ്ടിരിക്കെ ഡ്രൈവർ ആദ്യം പുറത്തേക്ക് ചാടി, പിന്നാലെ മറ്റുള്ളവരും. രക്ഷപ്പെട്ടയുടൻ ആശുപത്രിയിൽ കൊണ്ടുപോകണമെന്നൊന്നും അവർ ദൃക്സാക്ഷികളോട് ആവശ്യപ്പെട്ടില്ല. പകരം അഞ്ചുപേരും കടയിൽ പോയി ചായ ആവശ്യപ്പെടുകയാണ് ചെയ്തത്. ‘മറിഞ്ഞുകിടക്കുന്ന കാറിൽ നിന്നിറങ്ങി അഞ്ച് പേരും കൂളായി കടയിൽ വരികയും ചായ ആവശ്യപ്പെടുകയുമായിരുന്നു.’- കടയിലെ ജീവനക്കാരൻ പറഞ്ഞു.