ലക്നൗ: ഉത്തർപ്രദേശിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടരുന്നു. ഒമ്പതിൽ ആറിടത്തും ബി ജെ പിയാണ് ലീഡ് ചെയ്യുന്നത്. മെയിൻപുരി മണ്ഡലത്തിൽ സമാജ്വാദി പാർട്ടി (എസ് പി) സ്ഥാനാർത്ഥി തേജ് പ്രതാപ് യാദവ് 9,591 വോട്ടിന് മുന്നിലാണ്. ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർത്ഥി അനൂജ് യാദവാണ് തൊട്ടുപിന്നിൽ.
ഗാസിയാബാദിൽ അഞ്ചാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബി ജെ പിയുടെ സഞ്ജീവ് ശർമ്മ 22,444 വോട്ടുകൾ നേടി, 18,177 വോട്ടിന് ലീഡ് ചെയ്യുന്നുണ്ട്. കാൺപൂരിൽ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് അവസ്തി 535 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. 3,637 വോട്ടുകളാണ് നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
മജ്വാൻ നിയമസഭാ മണ്ഡലമായ മിർസാപൂരിൽ രണ്ടാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ബി ജെ പി സ്ഥാനാർത്ഥി സുചിസ്മിത മൗര്യ 2,333 വോട്ടുകൾക്ക് മുന്നിലാണ്. 5,889 വോട്ടുകളാണ് അദ്ദേഹം നേടിയത്. എസ് പി സ്ഥാനാർത്ഥിയായ ജ്യോതി ബിന്ദ് ആണ് രണ്ടാമതുള്ളത്.
സംസ്ഥാനത്തെ കതേഹാരി, കർഹാൽ, മിരാപൂർ, ഗാസിയാബാദ്, മജവാൻ, സിസാമാവു, ഖൈർ, ഫുൽപൂർ, കുന്ദർക്കി എന്നീ ഒമ്പത് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള സിറ്റിംഗ് എം എൽ എമാർ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഈ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.