ന്യൂഡൽഹി: വയനാടിന്റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ നടക്കും. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം കുറിക്കുകയാണ്. സമ്മേളനത്തിന്റെ ആദ്യദിനം തന്നെ പ്രിയങ്കയുടെ സത്യപ്രതിജ്ഞയും ഉണ്ടാകും. ഡിസംബർ 20 വരെയാണ് സമ്മേളനം.പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. പ്രിയങ്ക ഗാന്ധി മലയാളം പഠിക്കാൻ ആരംഭിച്ചെന്ന വാർത്തയും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രിയങ്ക ഗാന്ധിയെ പാർലമെന്റിലേക്ക് കനിമൊഴി എം പി സ്വാഗതം ചെയ്തിട്ടുണ്ട്.
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾ എന്നിവ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. വഖഫ് നിയമ ഭേദഗതിയിൽ സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്.
വയനാട്ടിൽ പ്രിയങ്കാഗാന്ധി 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കന്നിയങ്കം ജയിച്ചത്. രാഹുൽ ഗാന്ധി മേയിൽ നേടിയ 3,64,422 വോട്ടന്റെ ഭൂരിപക്ഷം മറികടക്കുകയും ചെയ്തിരുന്നു. രാഹുലിനെക്കാൾ 46,509 വോട്ട് പ്രിയങ്ക അധികം നേടി. 2019ൽ 4,31,770 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുൽഗാന്ധിക്ക് ഉണ്ടായത്. ഈ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് ലഭിച്ചതാകട്ടെ 2,11,407 വോട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആനി രാജ നേടിയത് 2,83,023(26.09%) വോട്ടാണ്. ഈ തിരഞ്ഞെടുപ്പിൽ സത്യൻ മൊകേരിക്ക് ആനി രാജയെക്കാൾ 71616 വോട്ടിന്റെ കുറവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ കെ സുരേന്ദ്രൻ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 1,41,045(13.00%)നേടിയപ്പോൾ ഇത്തവണ രമ്യ ഹരിദാസിന് 109202 വോട്ടാണ് ലഭിച്ചത്. വൻ കുറവ് ഇവിടെയുമുണ്ടായി. ഇത്തവണ പോളിംഗ് 64.72ശതമാനമായി കുറഞ്ഞപ്പോൾ യു.ഡി.എഫ് വളരെ കൃത്യമായി പറഞ്ഞിരുന്നത് വോട്ട് ചോർച്ച എൽ ഡി എഫ്, എൻ ഡി എ ക്യാമ്പുകളിൽ നിന്നാണെന്നാണ്. അത് ശരി വയ്ക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. തിരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് ലക്ഷത്തിലേറെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് ലഭിക്കുമെന്ന് യു.ഡി.എഫ് പറഞ്ഞു.എട്ട് ശതമാനം പോളിംഗ് കുറഞ്ഞപ്പോൾ ഭൂരിപക്ഷം നാല് ലക്ഷം ലഭിക്കുമെന്ന് തിരുത്തി.അത് ശരിയായി.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 14,62,423 വോട്ടർമാരായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തിൽ . ഉപതിരഞ്ഞെടുപ്പിൽ അത് 14,71,742 ആയി ഉയർന്നു. 2014 ൽ 20,870 വോട്ടിനാണ് യു ഡി എഫിലെ എം ഐ ഷാനവാസിനോട് സത്യൻ മൊകേരി പരാജയപ്പെട്ടത്ത്. പൊതു തിരഞ്ഞെടുപ്പിൽ 72.92 ശതമാനമായിരുന്നു പോളിംഗ് . 2019ൽ 80.33 ശതമാനവും.സത്യൻമൊകേരിക്ക് വൻ തോതിൽ വോട്ടുചോർച്ച വന്നത് മുന്നണിയിൽ ചർച്ചയായിട്ടുണ്ട്. മണ്ഡലത്തിൽ നോട്ടയും നില മെച്ചപ്പെടുത്തി.