
വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ സംരംഭകൻ ശ്രീറാം കൃഷ്ണനെ വൈറ്റ് ഹൗസിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) നയ ഉപദേഷ്ടാവായി നോമിനേറ്റ് ചെയ്ത് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എഴുത്തുകാരനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുമാണ് 41കാരനായ ശ്രീറാം. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ വിശ്വസ്തനാണ്.
മൈക്രോസോഫ്റ്റ്, ട്വിറ്റർ, യാഹൂ, ഫേസ്ബുക്ക്, സ്നാപ്പ്ചാറ്റ് തുടങ്ങിയ വമ്പൻ ടെക് കമ്പനികളിൽ പ്രർത്തിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് എ.ഐ ആൻഡ് ക്രിപ്റ്റോ സാർ ആയി ട്രംപ് തിരഞ്ഞെടുത്ത ഡേവിഡ് ഒ. സാക്ക്സിന് കീഴിലാണ് ശ്രീറാം പ്രവർത്തിക്കുക. ശ്രീറാം ജനിച്ചത് ചെന്നൈയിലാണ്. കാലിഫോർണിയ ആസ്ഥാനമായുള്ള നിക്ഷേപക കമ്പനിയായ ആൻഡ്രീസൻ ഹോറോവിറ്റ്സിന്റെ പാർട്ണറും മുൻ പ്രോഡക്ട് ലീഡറുമാണ്.
