
ഷാര്‍ജ SNDP യൂണിയന് യൂത്ത് മൂവ്മെൻ്റിൻ്റെ വാര്‍ഷിക പൊതുയോഗം 06-12-2024 വെള്ളിയാഴ്ച ഷാര്‍ജ റുവി ഹോട്ടലിൽ വെച്ച് നടന്നു. പ്രസ്തുത യോഗത്തിന് ഷാര്‍ജ യൂണിയൻ അഡ്ഹോക് കമ്മിറ്റി ചെയർമാൻ ശ്രീമാന്‍. സജു സാമ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെൻ്റ് അഡ്ഹോക് കമ്മിറ്റി കൺവീനർ ശ്രീമാന്‍. അഭിനന്ദ് ചാപ്പുഴശ്ശേരിൽ സ്വഗതവും പറഞ്ഞു തുടർന്ന് റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു. ഷാർജാ യൂണിയന് സെക്രട്ടറി ശ്രീമാന്‍. സിജു മംഗലശ്ശേരി തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്കി. യൂണിയന് വൈ. പ്രസിഡൻ്റ് ശ്രീമാന്‍. വിജയകുമാർ പാലക്കുന്നേൽ, ഡയറക്ടർ ബോർഡ് അംഗം ശ്രീമാൻ. ഷൈൻ കെ ദാസ്,കൗണ്‍സില്‍ അംഗങ്ങളായ സര്‍വ്വശ്രീ. അനിലാൽ കടക്കൽ,പ്രസീത്, ബിജു വിജയൻ, സുരേഷ്, ഡിജോ കീർത്തി, യൂണിയൻ കമ്മിറ്റി അംഗം കലേഷ് എന്നിവരും സന്നിഹിതരായിരുന്നു. പുതുതായി തിരഞ്ഞെടുത്ത യൂത്ത് മൂവ്മെൻ്റ് പ്രസിഡൻറ് ശ്രേയസ് യോഗത്തിന് നന്ദി അറിയിച്ചു
*ഭാരവാഹികള്‍*
ശ്രീ. ശ്രേയസ് കുമാർ S6 (പ്രസിഡൻറ്),
ശ്രീ നിധിൻ S16( വൈസ് പ്രസിഡൻ്റ്)
ശ്രീ. അഭിനന്ദ് ചാപ്പുഴശ്ശേരിൽ S20 (സെക്രട്ടറി),
ശ്രീ രാജേഷ് S12 ( സെൻട്രൽ കമ്മിറ്റി അംഗം)

കൗൺസിൽ അംഗങ്ങൾ
ശ്രീശാന്ത് S4 – ട്രഷറർ
ധനൂപ് S16 – ജോയിൻ്റ് സെക്രട്ടറി
അഭിലാഷ് S3
ജിയേഷ് S2
സുദിഷ് S9
രതീഷ് S10
ജിഷ്ണു S8