തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ മന്ത്രി വീണാ ജോർജ് വയനാട് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരോടൊപ്പം. മന്ത്രിയുടെ അപ്രതീക്ഷിതമായുള്ള സന്ദർശനത്തിന്റെ അമ്പരപ്പിലായിരുന്നു ആരോഗ്യ പ്രവർത്തകർ. വയനാട്ടിലെത്തി മേപ്പാടിയിലേക്കുള്ള യാത്രാമധ്യേയാണ് മന്ത്രി വീണാ ജോർജ് എംഎൽഎ ടി. സിദ്ദിഖിനേയും ഡി.എം.ഒ. ദിനീഷിനേയും ഡി.പി.എം. ഡോ. സമീഹയേയുമൊക്കെ വിളിച്ചത്. പെട്ടന്നുള്ള ക്ഷണത്തിലും അവരെല്ലാം ഒപ്പം ചേർന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് സഹദും എത്തിച്ചേർന്നു.
നൂറിലധികം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ആശപ്രവർത്തകയും കേരള ശ്രീ പുരസ്കാര ജേതാവുമായ ഷൈജാ ബേബി, ആശ പ്രവർത്തക സുബൈദ, സ്റ്റാഫ് നഴ്സ് സഫ്വാന, കോഴിക്കോട് മെഡിക്കൽ കോളേജിൽ ആഴ്ചകളോളം വെന്റിലേറ്ററിൽ കിടന്ന് വളരെ ഗുരുതരാവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് രക്ഷപ്പെട്ടു വന്ന അവ്യുക്ത്, അമ്മ രമ്യ എന്നിവരെ വീട്ടിലെത്തി കണ്ടു. സുബൈർ, ഹോസ്പിറ്റൽ അറ്റന്റർ ഫൈസൽ തുടങ്ങിയവരെ ആരോഗ്യ കേന്ദ്രത്തിൽ വച്ച് കണ്ടു. ദുരന്ത മുഖത്തും മനഃസാന്നിധ്യത്തോടെ സേവനമനുഷ്ഠിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഉരുൾപ്പൊട്ടലിന്റെ രക്ഷാപ്രവർത്തനത്തിനിടയിൽ മേപ്പാടി ആരോഗ്യ കേന്ദ്രത്തിൽ ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും മൃതദേഹം എത്തിക്കുന്നിടത്ത് കർമ്മനിരതയായിരുന്നു ഷൈജാ ബേബി. എല്ലാം നഷ്ടപ്പെട്ട് ഉയർന്ന സ്ഥലത്തേയ്ക്ക് പോപ്പോൾ ചെളിയിൽ താഴ്ന്നു പോയിരുന്ന ഏഴു വസുകാരിയെ ചെറിയ ചലനം കണ്ട് കുട്ടിയാണെന്ന് മനസിലാക്കി പ്രാഥമിക ശുശ്രൂഷ നൽകി രക്ഷിച്ച ആശ പ്രവർത്തകയാണ് സുബൈദ. അടുത്ത ബന്ധുക്കളെ ദുരന്തത്തിൽ നഷ്ടപ്പെട്ടെങ്കിലും രാപ്പകലില്ലാതെ പ്രവർത്തിച്ചയാളാണ് ഫൈസൽ. 9 ബന്ധുക്കൾ മരണമടഞ്ഞിട്ടും മറ്റുള്ളവർക്കായി സേവനമനുഷ്ഠിച്ച സ്റ്റാഫ് നഴ്സാണ് സഫ്വാന. രണ്ട് കുട്ടികളേയും നഷ്ടപ്പെട്ട സുബൈറിന്റെ ഭാര്യ ഗുരുതാവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്.