കോട്ടയം: കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ ഷോറൂമുകളിലും വിവോ വി70 സീരീസ് സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു. സ്മാർട്ട്ഫോൺ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളുമായി എത്തിയ ഈ പുതിയ സീരീസിന്റെ സംസ്ഥാനതല ലോഞ്ചിംഗ് വിവിധ ഷോറൂമുകളിൽ പ്രൗഢഗംഭീരമായി നടന്നു. കോട്ടയം ഓക്സിജൻ ഷോറൂമിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം ശ്രീമതി. വിൻസി അലോഷ്യസ് പുതിയ സ്മാർട്ട്ഫോൺ അനാവരണം ചെയ്യുകയും ആദ്യ വിൽപന നിർവ്വഹിക്കുകയും ചെയ്തു. ടെക് ഇൻഫ്ലുവൻസർമാരുടെയും പ്രത്യേക അതിഥികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങുകൾ ഡിജിറ്റൽ വിപണിയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

വിവോ കേരള മാർക്കറ്റിംഗ് മാനേജർ ശ്രീ. ലിബിൻ തോമസ്, റീജിയണൽ കീ അക്കൗണ്ട്സ് മാനേജർ ശ്രീ. അജേഷ് കുമാർ പി.ജി, കീ അക്കൗണ്ട്സ് മാനേജർ ശ്രീ. ബിനീഷ് ഡി, റീജിയണൽ ട്രെയ്നർ ശ്രീ. പ്രജീഷ് കെ.പി, ഓക്സിജൻ വൈസ് പ്രസിഡന്റ് ശ്രീ. പ്രവീൺ പ്രകാശ്, റീജിയണൽ ബിസിനസ്സ് മേധാവി ശ്രീ. ഷാജഹാൻ സിറാജുദീൻ, മൊബൈൽസ് ഡിവിഷൻ മേധാവി ശ്രീ. ഗീവർഗ്ഗീസ് സി.ആർ. എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സാങ്കേതിക മികവിലും രൂപകൽപ്പനയിലും വിട്ടുവീഴ്ചയില്ലാത്ത മാറ്റങ്ങളുമായാണ് വിവോ വി70 സീരീസ് വിപണിയിൽ എത്തിയിരിക്കുന്നത്. നൂതനമായ ക്യാമറ ഫീച്ചറുകളാൽ സമ്പന്നമായ വിവോ വി70 സീരീസ്, മൊബൈൽ ഫോട്ടോഗ്രഫിയിൽ പുതിയ മാനദണ്ഡങ്ങൾ കുറിക്കുന്നവയാണ്. ZEISS ഒപ്റ്റിക്സ് സാങ്കേതികവിദ്യയും അതിവേഗ പ്രകടനത്തിനായി Snapdragon 8s Gen 3 പ്രോസസ്സറും ഉൾപ്പെടുത്തിക്കൊണ്ടാണ് വിവോ വി70 സീരീസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. വിവോയുടെ വിപ്ലവകരമായ ഈ സ്മാർട്ട്ഫോണുകൾ ഓക്സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് എക്സ്പീരിയൻസ് ചെയ്തു സ്വന്തമാക്കാവുന്നതാണ്.

ഡിജിറ്റൽ റീട്ടെയിൽ രംഗത്തെ വിശ്വസ്ത നാമമായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, അത്യാധുനിക സാങ്കേതികവിദ്യയും മികച്ച ഉപഭോക്തൃ സേവനവും ഒരുപോലെ ഉറപ്പാക്കുന്നു. ഓക്സിജൻ മൊബൈൽ ഉത്സവത്തിന്റെ ഭാഗമായി പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകളും, പഴയ ഫോണുകൾക്ക് മികച്ച വിലയിൽ എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവും, ആകർഷകമായ ഇഎംഐ സ്കീമുകളും ഓക്സിജൻ ഷോറൂമിൽ ഒരുക്കിയിരിക്കുന്നു. വിവോയുടെ സ്മാർട്ട് സാങ്കേതികവിദ്യയും ഓക്സിജന്റെ സുതാര്യമായ സേവനങ്ങളും ഒത്തുചേരുന്ന ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താൻ എല്ലാ ഉപഭോക്താക്കളെയും സ്വാഗതം ചെയ്യുന്നു. സുതാര്യമായ സേവനത്തിലൂടെയും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളിലൂടെയും കേരളത്തിലെ സ്മാർട്ട്ഫോൺ വിപണിയിൽ തങ്ങളുടെ മുൻനിര സ്ഥാനം ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുകയാണ്.

