
കോട്ടയം: അടുത്ത കാലത്ത് ആരംഭിച്ച സ്വകാര്യ ഷോപ്പിങ്ങ് മാളിൻ്റെ മുൻവശത്ത് തുടർച്ചയായി ഉണ്ടാകുന്ന ഗതാഗത കുരുക്ക് മൂലം ചിങ്ങവനം മുതൽ കോട്ടയം ടൗൺ വരെ രൂപപ്പെടുന്ന ട്രാഫിക്ക് ബ്ലോക്കിനെതിരെ നാട്ടകം നിവാസികൾ 2025 ജനുവരി 2 ന് ജനകീയ കൂട്ടായ്മ ഒരുക്കുന്നു.

എം. സി. ( എൻ.എച്ച് 183) റോഡിലെ ഗതാഗത കുരുക്കിന് ജില്ലാഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കുക, ജനങ്ങൾ നടക്കേണ്ട നടപ്പാതയിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിൽ റവന്യൂ ഭൂമി കൈയ്യേറി ഹബ്ബ് വച്ച് റിബൺ വലിച്ചു കെട്ടിയിരിക്കുന്ന ഷോപ്പിങ്ങ് മാൾ അധികൃതർക്കെതിരെ
നടപടി സ്വീകരിക്കുക , ഗതാഗതകുരുക്ക് മൂലം ബസ്സുകൾ റൂട്ട് മാറി ഓടുന്നത് അവസാനിപ്പിക്കുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്