കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യുഡിഎഫ്. സംഭവത്തിൽ യുഡിഎഫ് പ്രവർത്തകർ ഇന്നലെ വടകരയിൽ പ്രതിഷേധം നടത്തിയിരുന്നു.

ഇത് സംഘർഷത്തിലെത്തുകയും ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറലൽ സെക്രട്ടറി വി പി ദുൽഖിഫിലിന് മർദനമേറൽക്കുകയും ചെയ്തിട്ടുണ്ട്. സമരസ്ഥലത്തേക്ക് വരുന്നതിനിടെ കാറിൽ നിന്നും ഇറക്കി പൊലീസ് ഒത്താശയോടെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചു എന്നാണ് പരാതി.
കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര എംഎൽഎ കെകെ രമയും യുഡിഎഫ് പ്രവർത്തകരും സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി. കെകെ രമ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഷാഫിയെ തടയാനുള്ള ഇടത് നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ കോഴിക്കോട്ട് മന്ത്രിമാരോ എംഎൽഎമാരോ റോഡിൽ ഇറങ്ങില്ലെന്ന് ലീഗ് ജില്ലാ നേതൃത്വവും മുന്നറിയിപ്പ് നൽകിയിരുന്നു.

