
മുംബയ്: മഹാരാഷ്ട്രയിൽ നിയന്ത്രണംവിട്ട ബസ് മറിഞ്ഞ് പത്തുപേർ മരിച്ചു. അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഗോന്ദിയ ജില്ലയിലെ ബന്ദ്രവന ടോലയിലാണ് സംഭവം. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് ആണ് മറിഞ്ഞത്. ഭണ്ടാരയിൽ നിന്ന് ഗോന്ദിയയിലേക്ക് പുറപ്പെട്ടതായിരുന്നു ബസ്. പരിക്കേറ്റവരെ ഗോന്ദിയ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപയുടെ അടിയന്തര സഹായം നൽകാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഗതാഗത വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.