മോസ്കോ: റഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.7 രേഖപ്പെടുത്തി. റഷ്യയുടെ കിഴക്കന്‍ തീരത്താണ് വന്‍ ഭൂചലനം ഉണ്ടായിരിക്കുന്നത്. അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ് നല്കി. അലാസ്ക, ഹവായ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് അമേരിക്കന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

