വോട്ടിന് വേണ്ടി ക്രൈസ്തവഭവനങ്ങളിൽ കേക്കുമായി എത്തുകയും, എന്നാൽ ക്രിസ്മസ് സ്റ്റാർ തൂക്കുന്നത് വർഗീയമായി ചിത്രീകരിക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ രീതിയെന്ന് കോൺഗ്രസ് പ്രവർത്തകൻ സന്ദീപ് വാര്യർ. ബിജെപിയുടെ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വർഗീയമായി ചിത്രീകരിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണമെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
എഴുത്തിന്റെ പൂർണരൂപം-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
”ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളിൽ കയറിയിറങ്ങും. എന്നാൽ ഒരു ബഹുസ്വര സമൂഹത്തിൽ ക്രിസ്മസ് സ്റ്റാർ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികൾക്ക് മുൻപോട്ടു പോകാൻ സാധിക്കുക ? ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാൻ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. ഈ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വർഗീയമായി ചിത്രീകരിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണം”.
ശ്രീനിവാസൻ വധക്കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടിയതുമായി ബന്ധപ്പെട്ട് താൻ ഉയർത്തിയ വിമർശനം പൂർണ്ണമായും ശരിയായിരുന്നു എന്ന് കഴിഞ്ഞദിവസം സന്ദീപ് പ്രതികരിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയെ വിമർശിച്ച് സുപ്രീം കോടതി പരമാർശം നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു സന്ദീപിന്റെ പ്രതികരണം. ബിജെപിയുടെ സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയാതെ ഒളിച്ചു കളിക്കുകയായിരുന്നു ഇത്രയും ദിവസം എന്നും സന്ദീപ് വിമർശിച്ചു.