കേരളത്തിൽ വൻ ആരാധക വൃന്ദമുള്ള റാപ്പറാണ് ഹിരൺദാസ് മുരളി എന്ന വേടൻ. മൂർച്ചയുള്ള വാക്കുകളും വരികളുമായി ഒരു തലമുറകെ ഒന്നാകെ കയ്യിലെടുത്ത വേടൻ അടുത്തിടെ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഇതര സംസ്ഥാനങ്ങളിലും വേടൻ ശ്രദ്ധനേടി. തമിഴകത്ത് നിന്നും വേടനെ പിന്തുണച്ച് വ്ലോഗർമാർ വീഡിയോ ചെയ്തിരുന്നു. ഈ അവസരത്തിൽ തമിഴ് നിര്‍മാതാവും മാധ്യമപ്രവര്‍ത്തകനുമായ അന്തനൻ, വേടനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
വേടന് ലഭിക്കുന്ന പിന്തുണ കാണുമ്പോൾ അത്ഭുതവും സന്തോഷവും തോന്നുന്നെന്ന് അന്തനൻ പറയുന്നു.

ഭാരതിയാർ വീണ്ടും ജനിച്ച് വന്നത് പോലെയാണ് തനിക്ക് വേടനെ കാണുമ്പോൾ തോന്നുന്നതെന്നും കേസുകളിൽ നിന്നെല്ലാം മുക്തനായി വേടൻ തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

