
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന് നടത്തുന്നത്. എന്നാല്‍ ഈ oശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു. പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്താന്റെ രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു. പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു.

ഉറിയില്‍ വീണ്ടും ഷെല്ലാക്രമണം
ജമ്മുകശ്മീരിലെ ഉറിയില്‍ വീണ്ടും പാക് ഷെല്ലാക്രമണം. കാര്‍ തകര്‍ത്തു. പ്രദേശത്ത് നിന്നും ബുള്ളറ്റുകളും ഷെല്ലുകളും കണ്ടെത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഉറിയില്‍ വീണ്ടും ഷെല്ലാക്രമണം ഉണ്ടായത്.
ഉറിയില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

നോര്‍ത്ത് കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി മേഖലയില്‍ നടത്തിയ ഷെല്ലിംഗില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക്
മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക്. പാകിസ്താന്റെ ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തും.
പുറത്തിറങ്ങരുത്; ജനങ്ങളോട് അമൃത്സര്‍ ജില്ലാ ഭരണകൂടം
അമൃത്സറിലെ ജനങ്ങള്‍ക്ക് അടിയന്തര മുന്‍കരുതല്‍ നിര്‍ദേശവുമായി ജില്ലാ അധികൃതര്‍. വീടിന് പുറത്തിറങ്ങരുതെന്നും ജനലുകളുടെ അടുത്തുനിന്നും മാറി നില്‍ക്കണമെന്നും ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്നും ഡിപിആര്‍ഒ (ഡിസ്ക്രിക്ട് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍) അറിയിച്ചു.
നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്
ജമ്മു കശ്മീരിലെ സാംബയിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. ഭീകരനെ വധിച്ചതായും റിപ്പോര്‍ട്ട്.
രാവിലെ പത്ത് മണിക്ക് വാര്‍ത്താസമ്മേളനം
ഇന്ത്യ – പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം നടത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. മെയ് 9ന് രാവിലെ 10 മണിക്ക് മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ മാധ്യമങ്ങളെ കാണുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പാക് ആക്രമണത്തെ കുറിച്ചും ഇന്ത്യ നടത്തിയ തിരിച്ചടിയെ കുറിച്ചും സര്‍ക്കാര്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ വിശദമായി വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.