ഇംഫാല്‍: സംഘര്‍ഷത്തിന് പിന്നാലെ മണിപ്പൂരില്‍ കനത്ത ജാഗ്രത. ഉഖ്റൂലിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നിട്ടുണ്ട്.

ലിറ്റാന്‍ സാരയ്ഖോങ് ഗ്രാമത്തില്‍ സായുധ സംഘങ്ങള്‍ കൂടുതല്‍ വീടുകള്‍ക്ക് തീയിട്ടിതോടെ കുക്കി- നാഗ വംശീയ സംഘര്‍ഷം വ്യാപിച്ചത്. ഇതോടെ ഗ്രാമീണര്‍ അയല്‍ ജില്ലയായ കാങ്പോക്പിയിലേക്ക് പാലായനം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ലിറ്റാന്‍ ഗ്രാമത്തില്‍ നാഗ യുവാവിനെ ചിലര്‍ ആക്രമിച്ചതോടെയാണ് പ്രശ്നത്തിന് തുടക്കം. ഗോത്രനേതാക്കള്‍ ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇതിനുപിന്നലെ ഇരു ഗോത്രവിഭാഗങ്ങളും തമ്മില്‍ ചേരിതിരിഞ്ഞ് കല്ലേറുണ്ടായി. രാത്രിയോടെ വീടുകള്‍ക്ക് തീയിട്ടു. സായുധ സംഘങ്ങള്‍ ആകാശത്തേക്ക് പലവട്ടം നിറയൊഴിച്ചതോടെയാണ് അളുകള്‍ പാലയനം തുടങ്ങിയത്. നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉഖ്റൂല്‍.

