ന്യൂഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് തന്നെ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ നൽകിയ പരാതി ഡൽഹി കോടതി വ്യാഴാഴ്ച തള്ളി.

ഏപ്രിൽ 30, 1983-നാണ് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്.
എന്നാൽ 1980-ൽ ഡൽഹിയിലെ വോട്ടർ പട്ടികയിൽ അവരുടെ പേര് ഉൾപ്പെടുത്തിയിരുന്നുവെന്ന്

ആരോപിച്ചുകൊണ്ടുള്ള ഹർജിയിലാണ് റൗസ് അവന്യൂ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

