ജനനായകൻ സെൻസർ ബോർഡ് വിവാദത്തിൽ വിജയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി. തമിഴ് സംസ്കാരത്തിന് നേരെയുള്ള ആക്രമണമാണിത്.

തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള മോദിയുടെ നീക്കം നടക്കില്ല. സർട്ടിഫിക്കറ്റ് തടഞ്ഞത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മിനിസ്ട്രിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
അതേസമയം കരൂർ കേസിലെ സിബിഐ മൊഴിയെടുപ്പിന് ശേഷം ടിവികെ അധ്യക്ഷൻ വിജയ് ചെന്നൈയിലെത്തി. അടുത്തയാഴ്ച വീണ്ടും വിജയ് സിബിഐ മുൻപാകെ ഹാജരാകും.

പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം സിബിഐ അംഗീകരിക്കുകയായിരുന്നു. സിബിഐയുടെ ചോദ്യങ്ങൾക്ക് വിജയ് കൃത്യമായ മറുപടി നൽകിയെന്ന് ടിവികെ നേതാവ് സിടിആർ നിർമൽ കുമാർ പ്രതികരിച്ചു.

