ഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആശ്ചര്യപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തുടക്കം മുതൽ നീതിയുക്തമല്ലാത്ത തിരഞ്ഞെടുപ്പിൽ വിജയം നേടാൻ കഴിഞ്ഞില്ലെന്നും പ്രതിപക്ഷ സഖ്യത്തിൽ വിശ്വാസം അർപ്പിച്ച ബിഹാറിലെ കോടിക്കണക്കിന് വോട്ടർമാരോട് നന്ദി അറിയിക്കുന്നതായും രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.

“ബിഹാറിലെ ഈ ഫലം ശരിക്കും അതിശയകരമാണ്. ആദ്യം മുതൽ തന്നെ നിഷ്പക്ഷമല്ലാത്ത ഒരു തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് വിജയം നേടാൻ കഴിഞ്ഞില്ല.
ഇത് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടമാണ്.

കോൺഗ്രസ് പാർട്ടിയും ഇന്ത്യ സഖ്യവും തിരഞ്ഞെടുപ്പ് ഫലത്തെ ആഴത്തിൽ വിശകലനം ചെയ്യുകയും ജനാധിപത്യം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യും,” രാഹുൽ എക്സിൽ കുറിച്ചു.

