ദില്ലി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനമാണ് ഇന്ന്. എഴുപത്തിയഞ്ചാം ജന്മദിനത്തിൽ ആശംസ നേരാൻ നരേന്ദ്ര മോദിയെ ഡോണൾഡ് ട്രംപ് ടെലിഫോണിൽ വിളിച്ചിരുന്നു. ഇന്ന് പ്രധാനമന്ത്രി മധ്യപ്രദേശിലെ ധാർ സന്ദർശിക്കും. ‘സ്വസ്ത് നാരി, സശക്ത് പരിവാർ’ കാമ്പെയ്നിന്റെ ഉദ്ഘാടനം, സിക്കിൾ സെൽ കാർഡുകളുടെ വിതരണം, സ്വദേശി ഉൽപ്പന്നങ്ങളുടെ പ്രചാരണം എന്നിവയുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ അദ്ദേഹം ഇന്ന് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി. 75-ാം ജന്മദിനത്തിൽ ഫോണിലൂടെ വിളിച്ചതിനും ആശംസകൾ അറിയച്ചതിനും നന്ദി പറഞ്ഞാണ് പ്രധാന മന്ത്രിയുടെ പ്രതികരണം.
ഇന്ത്യ- യുഎസ് പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ ട്രംപിനെ പോലെ പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണെന്നും മന്ത്രി കുറിച്ചു. സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ഇന്ന് രാജ്യം. ജന്മദിനത്തോടനുബന്ധിച്ച് ബിജെപി വിപുലമായ ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

