സുഭാഷ് ചന്ദ്ര ബോസ്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മരണമില്ലാത്ത പോരാളി. ‘എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്ന് ആഹ്വാനം ചെയ്ത് രാജ്യത്തെ യുവത്വത്തെ സ്വാതന്ത്ര്യ സമരത്തിലേക്ക് വലിച്ചടുപ്പിച്ച നേതാവ്.

129 വര്‍ഷം മുമ്പ് (1897 ജനുവരി 23) ഇതേ ദിവസമായിരുന്നു ആ ധീരദേശാഭിമാനി ഒറീസയിലെ കട്ടക്കിൽ ജനിച്ചത്. പിന്നീടിങ്ങോട്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന് പോലും ബലി നല്കാന് തയ്യാറായ ഒരു ദേശസ്നേഹിയുടെ വളര്‍ച്ച ലോകം കണ്ടു.
മറ്റ് സ്വാതന്ത്ര സമര സേനാനികളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ വഴികൾ.

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ നേതാജി വഹിച്ച പങ്ക് അവർണ്ണനീയമാണ്. ചരിത്രത്തിൽ ഒരു പുനരെഴുത്തും പുനർവായനയും അനിവാര്യമാണെന്നു വിശ്വസിക്കുന്നവരാണ് നേതാജിയുടെ ആരാധകർ.’Caesar dead is mightier than caesar living.’ എന്ന് പറയും പോലെ. ചരിത്രരേഖകൾ മരണ ചീട്ട് എഴുതിയ നേതാജി ജനഹൃദയങ്ങളിൽ കൂടുതൽ ശക്തനായി ഇന്നും ജ്വലിക്കുന്നു.

