പനാജി: ഗോവയിലെ ശ്രീസംസ്ഥാന്‍ ഗോകര്ണ് പാര്‍തഗലി ജീവോട്ടം മഠത്തില്‍ രാമന്റെ 77 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. മഠത്തിന്റെ 550ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘സാര്ദ്ദ പഞ്ചശതമനോത്സവ’ത്തോടനുബന്ധിച്ചായിരുന്നു പ്രതിമയുടെ അനാച്ഛാദനം. രാമായണം തീം പാര്‍ക്കിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു.

പ്രശസ്ത ശില്പിയായ രാം സുതാര്‍ ആണ് പ്രതിമ രൂപകല്‍പ്പന ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മഠത്തില്‍ പ്രാര്‍ത്ഥന നടത്തുകയും അനുഗ്രഹം തേടുകയും ചെയ്തു. മഠത്തിന്റെ 550 വര്‍ഷത്തെ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പ്രത്യേക തപാല്‍ സ്റ്റാമ്പും സ്മാരക നാണയവും ചടങ്ങില്‍ പുറത്തിറക്കി.
ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അശോക് ഗജപതി രാജു, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപാദ് നായിക്, മുഴുവന്‍ സംസ്ഥാന മന്ത്രിസഭാംഗങ്ങളും പങ്കെടുത്തു.

രാമപ്രതിമ ഗോവയിലെ സാംസ്കാരിക, ആത്മീയ ടൂറിസത്തിന് കൂടുതല്‍ ഉണര്‍വ്വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഠ പാരമ്പര്യത്തിന്റെ 550 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 27 മുതല്‍ ഡിസംബര്‍ 7 വരെ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

