കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗ അന്തരിച്ചു. എറണാകുളം കൂത്താട്ടുകുളത്തുവെച്ചാണ് അന്ത്യം. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകായായിരുന്നു എന്നാണ് വിവരം. ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്ക്കായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം.
കൂത്താട്ടുകുളം ദേവമാത ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ബുധനാഴ്ച രാവിലെയാണ് അദ്ദേഹത്തെ ദേവമാത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽവച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ആറു ദിവസം മുൻപാണ് അദ്ദേഹം കൂത്താട്ടുകുളത്ത് എത്തിയത്.

റെയില ഒഡിംഗ 2008 മുതൽ 2013 വരെയാണ് കെനിയയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 1992 മുതൽ 2013 വരെ ലങ്കാറ്റയിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു. 2013 മുതൽ കെനിയയിലെ പ്രതിപക്ഷ നേതാവായിരുന്നു. 1997, 2007, 2013, 2017, 2022 വർഷങ്ങളിൽ അഞ്ചു തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
