തിരുവനന്തപുരം: പാര്‍ട്ടി പ്രതിനിധി കോടതിയിലെത്തിച്ച പിബിക്ക് ലഭിച്ച പരാതിയില്‍ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍.

സിപിഎം നേതാക്കളുമായുള്ള സാമ്പത്തിക ഇടപാടടക്കം പരാമര്‍ശിക്കുന്ന, പാര്‍ട്ടിക്ക് ലഭിച്ച പരാതിയാണ് സ്വകാര്യ അന്യായത്തിനൊപ്പം കോടതിയിലെത്തിയത്.
തമിഴ്നാട്ടില്‍ രജിസ്റ്റര്‍ചെയ്ത ഒരു കമ്പനിയിലേക്ക് വിദേശത്തുനിന്ന് വന്‍തോതില്‍ പണം അയക്കുകയും അത് പ്രത്യേക അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യുന്നു.ഇങ്ങനെ വ്യക്തിഗത അക്കൗണ്ടുകളിലേക്കുവന്ന പണം ഇടതുപക്ഷത്തെ നേതാക്കള്‍ക്ക് നല്കി.

തിരഞ്ഞെടുപ്പു സമയത്ത് നല്കിയ പണത്തിനുപുറമേ, കണ്‍സള്‍ട്ടന്‍സി, മറ്റുസേവനങ്ങൾ തുടങ്ങിയ പേരിലാണ് ഈ പണം നല്‍കിയിട്ടുള്ളത്. മുന്‍മന്ത്രിമാരായവര്‍ക്കും ഇപ്പോഴത്തെ മന്ത്രിമാര്‍ക്കും ഫണ്ട് നല്‍കിയിട്ടുണ്ട്. ഇതെല്ലാം പുറത്തുവന്നാല്‍ പാർട്ടിയുടേയും സർക്കാറിൻ്റെയും അടിത്തറതന്നെ ഇളകും

