മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പറിനെതിരെ സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തോൽവി (3–0). ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിൽ ബ്രണ്ണൻ ജോൺസൻ (3–ാം മിനിറ്റ്), ദെജാൻ കുലുസെവ്സ്കി (47), ഡൊമിനിക് സോളങ്കെ (77) എന്നിവരാണ് ടോട്ടനത്തിനായി ലക്ഷ്യം കണ്ടത്.
ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് 42–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ യുണൈറ്റഡ് 10 പേരായി ചുരുങ്ങിയിരുന്നു. ടോട്ടനം താരം ജയിംസ് മാഡിസനു നേരെയുള്ള ഫൗളിനെത്തുടർന്നാണ് ബ്രൂണോ ചുവപ്പുകാർഡ് കണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
English Summary:
Tottenham Hotspur beat Manchester United