കൊൽക്കത്ത ∙ ഐഎസ്എൽ സീസണിൽ തുടക്കം മോശമായതിനു പിന്നാലെ പരിശീലകൻ കാൾസ് ക്വാദ്രത്തിനെ പുറത്താക്കി ഈസ്റ്റ് ബംഗാൾ. സഹപരിശീലകനും മലയാളിയുമായ ബിനോ ജോർജിനാണ് ടീമിന്റെ താൽക്കാലിക ചുമതല.
കഴിഞ്ഞ ഏപ്രിലിൽ 2 വർഷത്തെ കരാറിലാണ് സ്പാനിഷ് പരിശീലകനായ ക്വാദ്രത് ഈസ്റ്റ് ബംഗാളിൽ എത്തിയത്. പിന്നാലെ ഈ വർഷം ആദ്യം നടന്ന കലിംഗ സൂപ്പർ കപ്പിൽ ക്വാദ്രത് ഈസ്റ്റ് ബംഗാളിനെ ജേതാക്കളാക്കി.
എന്നാൽ ഐഎസ്എൽ സീസണിൽ ആദ്യ 3 മത്സരങ്ങളും തോറ്റ് 12–ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതോടെയാണ് അൻപത്തിയഞ്ചുകാരനായ ക്വാദ്രത്തിനെ പുറത്താക്കാൻ ടീം തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
English Summary:
Bino George will take over as the interim head coach of East Bengal FC