ഡർബൻ ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 233 റൺസ് ജയം. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 516 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലങ്ക 282 റൺസിന് ഓൾഔട്ടായി. രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസനാണ് പ്ലെയർ ഓഫ് ദ് മാച്ച്.