രാജ്ഗീർ (ബിഹാർ): ഏഷ്യാ കപ്പ് ഹോക്കിയിൽ സൂപ്പർ 4 റൗണ്ട് നേരത്തേ ഉറപ്പിച്ച ഇന്ത്യ പൂൾ എയിലെ അവസാന മത്സരത്തിൽ കസഖ്സ്ഥാനെ 15–0ന് തോൽപിച്ചു.

ആദ്യ 2 മത്സരങ്ങൾ ജയിച്ചതോടെ അടുത്ത റൗണ്ട് ഉറപ്പാക്കിയ ഇന്ത്യയ്ക്ക് അപ്രധാനമായിരുന്നു മത്സരമെങ്കിലും ഗോളടിയിൽ പിശുക്കുണ്ടായില്ല.
അഭിഷേക് (5,8,20,59 മിനിറ്റുകൾ), സുഖ്ജീത് സിങ് (15,32,38), ജുഗ്രാജ് സിങ് (24,31,47), ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് (26), അമിത് രോഹിദാസ് (29), രജീന്ദർ സിങ്

(32), സഞ്ജയ് സിങ് (54), ദിൽപ്രീത് സിങ് (55) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്.

