മുംബൈ∙ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് ബാറ്റർ രചിൻ രവീന്ദ്ര പുറത്തായതിനു പിന്നാലെ താരത്തെ പരിഹസിച്ച് ഇന്ത്യൻ താരം സർഫറാസ് ഖാന്റെ ആഘോഷപ്രകടനം. വാഷിങ്ടൻ സുന്ദറിന്റെ പന്തിൽ രചിന്റെ വിക്കറ്റ് തെറിച്ചതോടെയാണ് ഫീൽഡ് ചെയ്യുകയായിരുന്ന സർഫറാസിന്റെ ‘പ്രകടനം’. സില്ലി പോയിന്റില്‍ ഫീൽഡ് ചെയ്യുകയായിരുന്ന സര്‍ഫറാസ് രചിനു തൊട്ടുമുന്നിൽ ചെന്ന് വിക്കറ്റ് നേട്ടം ആഘോഷിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 12 പന്തുകൾ നേരിട്ട രചിൻ രവീന്ദ്ര അഞ്ചു റൺസ് മാത്രമെടുത്താണ് ആദ്യ ഇന്നിങ്സിൽ പുറത്തായത്. സർഫറാസിന്റെ പ്രകോപനത്തോടു പ്രതികരിക്കാതിരുന്ന രചിൻ മിണ്ടാകെ ഡഗ്ഔട്ടിലേക്കു മടങ്ങി. 20–ാം ഓവറിലെ അവസാന പന്തിലായിരുന്നു താരത്തിന്റെ മടക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 235 റൺസിനു പുറത്തായിരുന്നു. രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. വാഷിങ്ടന്‍ സുന്ദർ നാലു വിക്കറ്റുകളും സ്വന്തമാക്കി. 129 പന്തിൽ 82 റൺസെടുത്ത ഡാരിൽ മിച്ചലാണ് കിവീസിന്റെ ടോപ് സ്കോറർ. വിൽ യങ്ങും (138 പന്തിൽ 71) അർധ സെഞ്ചറി തികച്ചു.