മസ്കത്ത് ∙ ജൂനിയർ ഏഷ്യാകപ്പ് ഹോക്കിയിൽ വിജയക്കുതിപ്പു തുടർന്ന് ഇന്ത്യ. ഇന്നലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ദക്ഷിണ കൊറിയയെ 8–1നാണ് തകർത്തത്. സെമിഫൈനൽ നേരത്തേ ഉറപ്പിച്ച ഇന്ത്യയ്ക്ക് മലേഷ്യയാണ് എതിരാളികൾ. നാളെയാണ് മത്സരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
കൊറിയയ്ക്കെതിരെ അർഷ്ദീപിന്റെ ഹാട്രിക്കും അരിജീത് സിങ്ങിന്റെ ഇരട്ടഗോളുകളുമാണ് ഇന്ത്യയ്ക്ക് വൻജയം സമ്മാനിച്ചത്. ഗുർജോത് സിങ്, റോസൻ കുജുർ, രോഹിത് എന്നിവരും ലക്ഷ്യം കണ്ടു. ഒളിംപ്യൻ പി.ആർ.ശ്രീജേഷാണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ.