
ഡെറാഡൂൺ∙ ദേശീയ ഗെയിംസ് ബാസ്കറ്റ് ബോളിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ കേരളത്തിനു വെള്ളി.

പുരുഷ വിഭാഗത്തിൽ മധ്യപ്രദേശിനെതിരായ വാശിയേറിയ പോരാട്ടത്തിൽ ‘സഡൻ ഡെത്തിലാണ്’ കേരളം തോൽവി സമ്മതിച്ചത്. മധ്യപ്രദേശും കേരളവും 20–20 എന്ന നിലയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയായിരുന്നു.
വനിതാ വിഭാഗത്തിൽ കരുത്തരായ തെലങ്കാനയ്ക്കെതിരെയായിരുന്നു കേരളത്തിന്റെ തോൽവി.
ഏഴാം ദിവസത്തെ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ആറു സ്വർണം, അഞ്ച് വെള്ളി, നാലു വെങ്കലം എന്നിങ്ങനെയാണ് കേരളം നേടിയിട്ടുള്ളത്. നീന്തൽ ഇനങ്ങളിലാണ് കേരളം ആറു മെഡലുകളും നേടിയിട്ടുള്ളത്.
