നവി മുംബൈ: ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി ഏഴു മണിക്കാണ് കളി തുടങ്ങുക.

കഴിഞ്ഞ ലോകകപ്പിനു ശേഷം നടന്ന എല്ലാ ടി 20 പരമ്പരകളും ഏഷ്യാകപ്പ് ടൂര്‍ണമെന്റും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ലോകകപ്പിനൊരുങ്ങുന്നത്.
ഇന്നത്തെ മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.

ഇന്നു നടക്കുന്ന മറ്റ് സന്നാഹ മത്സരങ്ങളില്‍ നമീബിയ സ്കോട്ലന്ഡിനെയും, അഫ്ഗാനിസ്ഥാന് വെസ്റ്റിന്‍ഡീസിനെയും നേരിടും. ഈ മാസം ഏഴിനാണ് ടി 20 ലോകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പില്‍ നിന്നും ബംഗ്ലാദേശ് പിന്മാറിയത് ഏറെ ചര്‍ച്ചയായിരുന്നു.

