രാജ്ഗീർ (ബിഹാർ): ഒരു ഗോൾ വഴങ്ങിയതിനു ശേഷം നാലുഗോൾ തിരിച്ചടിച്ച് ഏഷ്യാ കപ്പ് ഹോക്കി സൂപ്പർ ഫോറിൽ ഇന്ത്യൻ വിജയം.

മലേഷ്യയെ 4–1നു തോൽപിച്ച മത്സരത്തിൽ ഇന്ത്യയ്ക്കായി മൻപ്രീത് സിങ് (17–ാം മിനിറ്റ്), സുഖ്ജീത് സിങ് (19), ഷിലാനന്ദ് ലക്ര (24), വിവേക് സാഗർ പ്രസാദ് (38) എന്നിവരാണ് ഗോളുകൾ നേടിയത്.
നേരത്തേ, രണ്ടാം മിനിറ്റിൽ ഷാഫിഖ് ഹസനാണ് മലേഷ്യയ്ക്കായി ഗോൾ നേടിയത്.

സൂപ്പർ ഫോറിലെ അടുത്ത മത്സരത്തിൽ ഇന്ത്യ നാളെ രാത്രി 7.30ന് ചൈനയെ നേരിടും.

