
ഉത്തരാഖണ്ഡ് ∙ 38-ാം ദേശീയ ഗെയിംസില്‍ വനിതകളുടെ 67 കിലോഗ്രാമിനു താഴെ വിഭാഗം ക്യോർഗിയിൽ മലയാളിതാരം മാർഗരറ്റ് മരിയ റെജിക്ക് സ്വർണം. ആയോധനകലയായ തയ്ക്വാൻഡോയിലെ ഒരു വിഭാഗമാണ് ക്യോർഗി. കോട്ടയം ജില്ലയിലെ കല്ലറ സ്വദേശിയാണ് മാർഗരറ്റ്.

തയ്ക്വാന്‍ഡോയില്‍ കേരളത്തിനു വേണ്ടി ബി.ശ്രീജിത്ത് (63 കിലോയ്ക്ക് താഴെ), മനു ജോര്‍ജ് (80 കിലോ), ശിവാംഗി ചനംബം എന്നിവർ (വനിതാവിഭാഗം 53 കിലോയ്ക്ക് താഴെ) വെങ്കലം നേടി.