മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് മത്സരം. വൈകീട്ട് 7.30 ന് മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്.

മൂന്ന് സീസണില്‍ രണ്ട് തവണയും കപ്പടിച്ച മുംബൈ ഇത്തവണ ഹാട്രിക് കിരീട മോഹത്തോടെയാണ് ഇറങ്ങുന്നത്.
ഇന്ത്യന്‍ ക്യാപ്റ്റനായ ഹര്മന് പ്രീത് കൗറാണ് മുംബൈയെ നയിക്കുന്നത്. ബംഗളൂരു ക്യാപ്റ്റന്‍ സ്മൃതി മന്ധാനയാണ്. നവിമുംബൈയ്ക്കു പുറമെ വഡോദരയാണ് മറ്റൊരു വേദി.

ഇത്തവണയും അഞ്ച് ടീമുകളാണ് ലീഗിലുള്ളത്. ആകെ 22 കളികള്‍. രണ്ട് ദിവസം രണ്ട് മത്സരമുണ്ട്. ബാക്കി മത്സരങ്ങള്‍ രാത്രി 7.30ന്. ഫെബ്രുവരി അഞ്ചിനാണ് ഫൈനല്‍.

