ന്യൂഡൽഹി ∙ രാജ്യാന്തര ട്വന്റി20യിൽ വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലദേശ് വെറ്ററൻ ഓൾറൗണ്ടർ മഹ്മദുല്ല. ഇന്ത്യയ്ക്കെതിരെ നടക്കുന്ന മൂന്നാം മത്സരത്തോടെ രാജ്യാന്തര ട്വന്റി20 അവസാനിപ്പിക്കുമെന്ന് മുപ്പത്തിയെട്ടുകാരനായ മഹ്മദുല്ല പറഞ്ഞു. 2021ൽ ടെസ്റ്റിൽ നിന്നു വിരമിച്ച ബംഗ്ല താരം ഏകദിന ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്ന് അറിയിച്ചു. ബംഗ്ലദേശിനായി 139 ട്വന്റി20 മത്സരങ്ങൾ കളിച്ച മഹ്മദുല്ല 2394 റൺസും 40 വിക്കറ്റും നേടിയിട്ടുണ്ട്.

English Summary:
Mahmudullah has announced his retirement

