മലപ്പുറം ∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഇന്നു മലപ്പുറം എഫ്സി– ഫോഴ്സ കൊച്ചി എഫ്സി പോരാട്ടം. രാത്രി 7ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പർ ലീഗ് കേരളയുടെ ഉദ്ഘാടന മത്സരത്തിൽ മലപ്പുറം എഫ്സിയോടു പരാജയപ്പെട്ടതിനു പകരം വീട്ടാനാണ് കൊച്ചി ടീം മലപ്പുറത്തെത്തുന്നത്. പോയിന്റ് പട്ടികയിൽ ഫോഴ്സ കൊച്ചി മൂന്നാമതും (8 പോയിന്റ്) മലപ്പുറം അഞ്ചാമതുമാണ് (5). സ്റ്റാർ സ്പോർട്സ് ഫസ്റ്റ്, ഹോട്സ്റ്റാർ എന്നിവയിൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണമുണ്ട്. ഗൾഫ് മേഖലയിലുള്ളവർക്ക് മനോരമ മാക്സിലും തത്സമയം കാണാം.

English Summary:
Super League Kerala Malappuram Vs Kochi

