കോട്ടയം ∙ ഈ വർഷത്തെ പ്രധാന ദേശീയ അത്ലറ്റിക്സ് ചാംപ്യൻഷിപ്പുകളിലൊന്ന് കേരളത്തിലേക്ക്. ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്ലറ്റിക്സിന് ഏപ്രിലിൽ കേരളം വേദിയൊരുക്കും. കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിലോ തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിലോ മത്സരം നടക്കും. ഈ വർഷത്തെ ഏഷ്യൻ, ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പുകൾക്ക് യോഗ്യത നേടാനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് നിർണായക മത്സരമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഹരിയാനയിലെ പഞ്ച്കുളയിൽ ഏപ്രിൽ 21 മുതൽ 24 വരെ ഫെഡറേഷൻ കപ്പ് നടത്താനായിരുന്നു ആദ്യം തീരുമാനം. എന്നാൽ കഴിഞ്ഞ ദിവസം അത്ലറ്റിക്സ് ഫെഡറേഷൻ യോഗത്തിലാണ് മത്സരം കേരളത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. 2022ലെ ഫെഡറേഷൻ കപ്പിനും കാലിക്കറ്റ് വേദിയായിരുന്നു. <