മസ്കത്ത് ∙ ഏഷ്യൻ ജൂനിയർ വനിതാ ഹോക്കിയിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഫൈനലിൽ. സെമിയിൽ ജപ്പാനെ 3–1ന് തോൽപിച്ചായിരുന്നു ഇന്ത്യൻ വനിതകളുടെ മുന്നേറ്റം. ആദ്യ 13 മിനിറ്റിനിടെ 3 ഗോൾ നേടിയാണ് ഇന്ത്യ മത്സരത്തിൽ ആധിപത്യമുറപ്പിച്ചത്. നാലാം മിനിറ്റിൽ മുംതാസ് ഖാനും അഞ്ചാം മിനിറ്റിൽ സാക്ഷി റാണയും തുടങ്ങിവച്ച ഗോളടി 13–ാം മിനിറ്റിൽ ദീപിക പൂർത്തിയാക്കി. 23–ാം മിനിറ്റിൽ നികോ മയൂമ ജപ്പാന്റെ ആശ്വാസ ഗോൾ നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഇന്നു രാത്രി 8.30ന് നടക്കുന്ന ഫൈനലിൽ ചൈനയാണ് ഇന്ത്യയുടെ എതിരാളികൾ. സെമിയിൽ ചൈന കൊറിയയെ (4–1) തോൽപിച്ചു. കഴിഞ്ഞയാഴ്ച ജൂനിയർ ആൺകുട്ടികളുടെ ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യ ഇരട്ടക്കിരീടമെന്ന ലക്ഷ്യവുമായാണ് ഇന്ന് ഇറങ്ങുക.