മൊണാക്കോ ∙ ലോക അത്ലറ്റിക്സ് സംഘടനയുടെ (വേൾഡ് അത്ലറ്റിക്സ്) പൈതൃക ശേഖരത്തിൽ ഇന്ത്യൻ ജാവലിൻത്രോ താരം നീരജ് ചോപ്രയുടെ ജഴ്സിയും. പാരിസ് ഒളിംപിക്സ് ജാവലിൻത്രോയിൽ വെള്ളി നേടിയ നീരജ് അന്നത്തെ മത്സരത്തിൽ ഉപയോഗിച്ച ജഴ്സിയാണ് ശേഖരത്തിലേക്ക് കൈമാറിയത്. വേൾഡ് അത്ലറ്റിക്സ് വെബ്സൈറ്റിലെ വെർച്വൽ മ്യൂസിയത്തിൽ ജഴ്സി പ്രദർശിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
നീരജിനു പുറമേ പാരിസ് ഒളിംപിക്സ് സ്വർണ മെഡൽ ജേതാക്കളായ യുക്രെയ്നിന്റെ വനിതാ ഹൈജംപ് താരം യാരൊസ്ലാവ മാഹുചിഖ്, ഡൊമിനിക്കൻ ട്രിപ്പിൾജംപ് താരം തിയ ലാഫോണ്ട് എന്നിവരും തങ്ങളുടെ മത്സര ഉപകരണങ്ങൾ വേൾഡ് അത്ലറ്റിക്സിന്റെ ശേഖരത്തിലേക്ക് കൈമാറിയിരുന്നു.