മുംബൈ∙ ബാറ്റിങ്ങിലെ മോശം ഫോം തുടർന്നാല്‍ രോഹിത് ശർമ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നു മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫിയിൽ മികച്ച ഇന്നിങ്സ് കളിക്കാന്‍ രോഹിത് ശർമയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ബാറ്റിങ് ക്രമത്തിൽ ആറാം നമ്പരിലേക്ക് ഇറങ്ങി കളിച്ചിട്ടും രോഹിത്തിന് ക്രീസിൽ നിലയുറപ്പിക്കാനായില്ല.
സമനിലയ്ക്കു പിന്നാലെ ഞെട്ടിച്ച് രവിചന്ദ്രൻ അശ്വിൻ; രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു- വിഡിയോ
ക്യാപ്റ്റൻസി ഒഴിയുന്ന കാര്യത്തിൽ സിലക്ഷൻ കമ്മിറ്റിയുടെ തീരുമാനം വരുന്നതുവരെ രോഹിത് ശർമ കാത്തിരിക്കില്ലെന്ന് സുനില്‍ ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു. ഓസ്ട്രേലിയയിലെ നാലും അഞ്ചും ടെസ്റ്റുകളിലും മെച്ചപ്പെട്ട പ്രകടനം നടത്താൻ സാധിച്ചില്ലെങ്കിൽ രോഹിത് സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണു സുനിൽ ഗാവസ്കറുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
‘‘അടുത്ത മത്സരങ്ങളിലും രോഹിത് ശർമ കളിക്കുമെന്ന് ഉറപ്പാണ്. പക്ഷേ അതിനു ശേഷവും രോഹിത് ശർമയ്ക്കു റൺസ് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ, അദ്ദേഹം തന്നെ സ്ഥാനമൊഴിയുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് എനിക്കു തോന്നുന്നത്. ടീമിന്റെ ഭാരമായിരിക്കാൻ രോഹിത് ഒരിക്കലും ആഗ്രഹിക്കില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ കാര്യത്തിൽ അത്രയേറെ കരുതലുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങളിലും തിളങ്ങിയില്ലെങ്കിൽ രോഹിത് ശർമ സ്ഥാനമൊഴിയുമെന്നാണ് എനിക്കു തോന്നുന്നത്.’’– സുനിൽ ഗാവസ്കർ വ്യക്തമാക്കി.
ഗാബ ടെസ്റ്റിന് ആന്റി ക്ലൈമാക്സ്: വിജയലക്ഷ്യം 275, ഇന്ത്യ 8 റൺസ് എടുക്കുമ്പോഴേയ്ക്കും കനത്ത മഴ; മത്സരം സമനിലയിൽ– വിഡിയോ
മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനം ഏഴിന് 89 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഓസ്ട്രേലിയ 275 റൺസെന്ന വിജയലക്ഷ്യമാണ് ഇന്ത്യയ്ക്കു മുന്നിൽ ഉയര്‍ത്തിയത്. ഇന്ത്യ എട്ടു റൺസെടുത്ത് നിൽക്കെ വീണ്ടും മഴയെത്തിയതോടെ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു. മൂന്നു മത്സരങ്ങൾ പിന്നിടുമ്പോൾ പരമ്പര 1–1 എന്ന നിലയിലാണുള്ളത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ഇനിയുള്ള മത്സരങ്ങൾ നിർണായകമാകും.